ചിക്കന്‍ വിഭവങ്ങള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാറുണ്ടോ ?; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

  chicken thighs , chicken , freezer remember , freezer , health,  remember , ആരോഗ്യം , ചിക്കന്‍ വിഭവങ്ങള്‍ , ചിക്കന്‍ , ഫ്രീസര്‍ , ഫ്രിഡ്‌ജ്
Last Modified വ്യാഴം, 18 ജൂലൈ 2019 (18:05 IST)
ചിക്കന്‍ വിഭവങ്ങള്‍ ഇഷ്‌ടപ്പെടുകയും കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. സ്‌ത്രീകളും കുട്ടികളുമാണ് ചിക്കന്‍ കൂടുതലായി ഇഷ്‌ടപ്പെടുന്നത്. കുട്ടികളുടെ നിര്‍ബന്ധം മൂലം ഫ്രിഡ്‌ജില്‍ ദിവസങ്ങളോളം ചിക്കന്‍ സൂക്ഷിക്കുന്നത് പല വീടുകളിലും പതിവാണ്.

ചിക്കന്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഫ്രഷ് ചിക്കൻ വൃത്തിയാക്കിയത്, പാകപ്പെടുത്താത്ത ചിക്കൻ, മാരിനേറ്റഡ്/മസാല പുരട്ടിയ ചിക്കൻ എന്നിവ ഒന്നു മുതൽ രണ്ടുദിവസം ഫ്രഡ്ജിൽ 0—4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാം.

വേവിച്ചതോ, വറുത്തതോ ആയ ചിക്കനും മിച്ചം വന്ന ഭാഗങ്ങളും മൂന്നു നാലു ദിവസം ഫ്രീസറിൽ വച്ച് ഉപയോഗിക്കാം. പാകം ചെയ്ത ചിക്കൻ രണ്ടു മണിക്കൂറിനുള്ളിൽ തണുപ്പിച്ചു ഫ്രീസ് ചെയ്തു മൂന്നുനാലു ദിവസത്തിനുള്ളിൽ ഉപയോഗിക്കുക. ഉപയോഗിക്കാനെടുക്കുമ്പോൾ വീണ്ടും 75 ഡിഗ്രി സെൽഷ്യസ് അതായത് മൂന്നു മുതൽ അഞ്ചു മിനിറ്റെങ്കിലും നന്നായി ചൂടാക്കണം.

ചിക്കന്‍ വിഭവങ്ങള്‍ ഫ്രിഡ്‌ജില്‍ വെക്കുമ്പോള്‍ നന്നായി അടച്ചു സൂക്ഷിക്കണം. പ്ലാസ്‌റ്റിക് കവറിലോ പേപ്പറിലോ പൊതിഞ്ഞ് വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ചൂടിലാകണം ഫ്രിഡ്‌ജില്‍ നിന്നെടുത്ത വിഭവങ്ങള്‍ ചൂടാക്കി തുടങ്ങാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :