കുഞ്ഞുങ്ങള്‍ക്ക് ബേബിഫുഡ് നല്‍കാറുണ്ടോ ?; അമ്മമാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

 baby foods , baby , food , health , life style , ആരോഗ്യം , ഭക്ഷണം , ബേബി ഫുഡ് , കുഞ്ഞുങ്ങള്‍
Last Modified വെള്ളി, 19 ജൂലൈ 2019 (19:30 IST)
കുഞ്ഞുങ്ങള്‍ക്ക് ബേബിഫുഡ് നല്‍കുന്നത് പതിവുള്ള കാര്യമാണ്. ഭൂരിഭാഗം ഡോക്‍ടര്‍മാരും ഇതിന് സമ്മതം മൂളുകയും ചെയ്യും. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം ആഹാരം നല്‍കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ബേബി ഫുഡിൽ അടങ്ങിയിരിക്കുന്ന അമിതമായി മധുരമാണ് പ്രശ്‌നകാരണം. ചില കുട്ടികളില്‍ അലർജി, ദഹനപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. ഇതു കൂടാതെ ചോറിനോടും പച്ചക്കറികളോടും താൽപര്യക്കുറവ് തോന്നുന്ന ശീലവും കുട്ടികളില്‍ കാണപ്പെടുന്നുണ്ട്.

ബേബി ഫുഡ് പതിവായി കഴിക്കുന്ന കുഞ്ഞുങ്ങളിൽ ഭാവിയിൽ പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ എന്നിവയ്‌ക്ക് സാധ്യത കൂടുതലാണ്. ബേബി ഫുഡിൽ അടങ്ങിയിരിക്കുന്ന കൃത്യമ രുചി ഇഷ്‌ടപ്പെടുന്നതോടെ കുട്ടികള്‍ എരിവും ചവർപ്പും കലർന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താൽപര്യം കാണിക്കാതെ വരുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :