1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. food Poisoning after Consuming Shawarma

ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിയുടെ മരണം; രണ്ട് പേര്‍ അറസ്റ്റില്‍

food Poisoning after Consuming Shawarma
ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരന്‍ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. കടയുടമ വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കരിവെള്ളൂരിലെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകള്‍ ദേവനന്ദ (16) ആണ് ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നു മരിച്ചത്.
 
അടുത്ത ലേഖനം
തൃശൂരിലെ പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു