ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: കാസർകോട് വിദ്യാർഥിനി മരിച്ചു

കാസർകോട്| അഭിറാം മനോഹർ| Last Updated: ഞായര്‍, 1 മെയ് 2022 (17:16 IST)
കാസർകോട്: ചെറുവത്തൂരിൽ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ൾബാർ അടപ്പിച്ചതായി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രമീള പറഞ്ഞു. മറ്റു
കടകളിലും പരിശോധന നടത്തുമെന്നും ഇവർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :