പരീക്ഷാകാലത്ത് കുട്ടികളുടെ ഭക്ഷണശീലത്തിൽ ശ്രദ്ധിക്കേണ്ടത് ഇവയാണ്

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (19:16 IST)
പരീക്ഷാകാലം വളരെയധികം പേടിക്കുന്ന നാളുകളാണ്. ഈ കാലയളവിൽ പരീക്ഷയെ ഓർത്ത് കുട്ടികൾ സമ്മർദ്ദത്തിലാവുന്നതും അമിതമായി ടെൻഷൻ അനുഭവിക്കുന്നതും സാധരണമാണ്. അതുകൊണ്ട് തന്നെ പരീക്ഷാകാലം കുട്ടികളുടെ ആരൊഗ്യത്തേയും ഈ പ്രതികൂലമായി ബാധിക്കാം. അതിനാൽ ഈ കാലയളവിൽ പ്രത്യേകമായി തന്നെ കുട്ടികളുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികൾ കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. പ്രഭാത ഭക്ഷണം കുട്ടികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല. പ്രഭാത ഭക്ഷണം തലച്ചോറിനുളള ഭക്ഷണമായതിനാൽ തന്നെ രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കുന്നത് ഒരു ദിവസത്തെ കുട്ടികളുടെ ഊർജസ്വലതയെ തന്നെ ബാധിക്കും. ഇത് അവരുടെ പഠനത്തെയും ബാധിക്കും.

ഈ സമയങ്ങളിൽ ഇടയിൽ സ്നാക്സ് കഴിക്കുന്ന കുട്ടികളാണെങ്കിൽ അവക്ക് പകരം പഴങ്ങള്‍ മുറിച്ചതോ, ഡ്രൈ ഫ്രൂട്ട്‌സോ, നട്ട്‌സോ ഒക്കെ നൽകുന്നതാണ് നല്ലത്. കൂടാതെ പ്രധാന ഭക്ഷണത്തിൽ പോഷകങ്ങള്‍
ധാരാളം അടങ്ങിയ ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് പച്ചക്കറികളും പഴങ്ങളും കഴിപ്പിക്കാൻ ശ്രദ്ധിക്കണം.ഒരുപാട് എണ്ണമയമുള്ള ഭക്ഷണം, കൊഴുപ്പ് വലിയ തോതില്‍ അടങ്ങിയ മാംസാഹാരം, പ്രോസസ്ഡ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയെല്ലാം കുട്ടിയെ ആലസ്യത്തിലാക്കും എന്നതിനാൽ പരമാവധി ഇവയുടെ ഉപയോഗം കുറക്കുന്നതാണ് ഈ കാലയളവിൽ നല്ലത്. ഭക്ഷണത്തോടൊപ്പം തന്നെ വെള്ളം ധാരാളം കുട്ടികൾ കുടിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :