'ന്നാ അങ്ങട് തിന്ന് ‘; ജസ്ല ഭക്ഷണം വലിച്ചെറിഞ്ഞത് ശരിയോ? രജിതിനെ വെറും മോശക്കാരനാക്കി പാഷാണം ഷാജി

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (16:50 IST)
അടുക്കളയുമായി ബന്ധപ്പെട്ട് മിക്കപ്പോഴും ബിഗ് ബോസ് ഹൌസിനുള്ളിൽ ഒരു പ്രശ്നം ഉണ്ടാകാറുണ്ട്. ഒന്നുങ്കിൽ ഭക്ഷണത്തെ ചൊല്ലി, അല്ലെങ്കിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ. ഏതായാലും കഴിഞ്ഞ ദിവസത്തെ ബഹളത്തിനും കാരണം ഏതാണ്ട് അതൊക്കെ തന്നെ.

അടുക്കളയില്‍ നിയോഗിക്കപ്പെട്ട രജിത്തും ജസ്ലയും തമ്മിലുള്ള തര്‍ക്കമാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങൾക്കും പിന്നീടുള്ള പ്രശ്നങ്ങൾക്കും കാരണമായത്. ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പ്ലേറ്റില്‍ ചപ്പാത്തിയെടുത്ത് കഴിക്കാൻ എത്തിയതോടെയാണ് പ്രശ്നം വഷളായത്.

എടുക്കുന്നത് നോക്കിനിന്ന രജിത് കറിയെടുക്കാന്‍ ഒരുങ്ങിയ ജസ്ലയോട് ഞങ്ങള്‍ എടുത്തു തരുമെന്നും ഞങ്ങളാണ് കുക്കിംഗ് ടീമെന്നും പറയുന്നു. ചപ്പാത്തിയെടുക്കാൻ പാടില്ലേയെന്ന് ജസ്ല ചോദിക്കുമ്പോൾ ഞങ്ങൾ അല്ലേ കുക്കിംഗ് ടീം എന്ന് രജിത് വീണ്ടും പറയുന്നു. ഇക്കാര്യം ക്യാപ്റ്റനായ പാഷാണം ഷാജിയോട് രജിത് ചോദിക്കുന്നുമുണ്ട്.

ഇതിനിടയില്‍ ചപ്പാത്തി ദേഷ്യത്തോടെ പാത്രത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞുകൊണ്ട്...'ന്നാങ്ട് തിന്ന്... രണ്ട് ചപ്പാത്തി എടുത്തതിനാ ഇങ്ങനെ പറയുന്നത്’ എന്ന് പറയുന്നുണ്ട്. ഇതോടെ, ഭക്ഷണം വലിച്ചെറിഞ്ഞത് തെറ്റാണെന്ന് ഫുക്രുവും പറയുന്നു. ഇതേതുടർന്ന് ടോയ്‌ലറ്റിൽ പോയിരുന്ന ജസ്ലയെ ആശ്വസിപ്പിക്കാൻ ഷാജിയും അലീനയും എത്തുന്നുണ്ട്.

വളരെ മോശം രീതിയിലാണ് ഷാജി സംസാരിച്ചത്. രജിതിനെ കുറിച്ച് ഒരു ഫാമിലിയായി ജീവിക്കുന്നവര്‍ക്കേ കൂടപ്പിറപ്പിന് ഒരു സങ്കടമുണ്ടായാല്‍ അറിയുള്ളൂ... ഒരു പന്നിക്കൂട്ടിൽ ജീവിക്കുന്ന പോലെയാണ് അയാൾ ജീവിക്കുന്നത് എന്നായിരുന്നു ആദ്യം പറഞ്ഞത്. എനിക്കയാളെന്താന്നറിയാമോ... പട്ടിത്തീട്ടമില്ലേ... നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകാതിരിക്കുക, എന്നും ഷാജി രജിതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഈ ആഴ്ച മോഹൻലാലിന്റെ വരവും കാത്തിരിക്കുകയാണ് ആരാധകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :