ആകാശത്തില്‍ 'സൂരാരൈ പൊട്രു' ഓഡിയോ ലോഞ്ച്; കൂടാതെ വിമാനത്തിൽ കയറാത്ത 70 കുട്ടികൾക്ക് സൗജന്യയാത്ര

സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്.

റെയ്‌നാ തോമസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (16:43 IST)
സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സൂരാരൈ പൊട്രു’വിന്റെ ഓഡിയോ ലോഞ്ചാണ് ആകാശത്ത് വെച്ച് വ്യത്യസ്തമായി നടന്നത്. അതും വിമാനത്തില്‍ ഇതുവരെ കയറാത്ത 70 കുട്ടികളുമായി. സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്.

സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു.

അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിച്ചത്. സൂര്യയുടെ 38മത്തെ ചിത്രമാണിത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :