1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Electric Shock during rain

മഴക്കാലത്ത് സ്വിച്ചിടുമ്പോള്‍ ഷോക്കടിക്കാനുള്ള സാധ്യത കൂടുതല്‍; ഇക്കാര്യം ശ്രദ്ധിക്കുക

സ്വിച്ചിന്റെ വശങ്ങളിലേക്ക് കൈ കൊണ്ടുപോകരുത്. സ്വിച്ചിന്റെ വിടവുകളിലേക്ക് കൈ പോകുമ്പോഴാണ് ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലം ഷോക്കേല്‍ക്കുന്നത്

Electric Shock during rain
മഴക്കാലത്ത് വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലം ഒട്ടേറെ അപകടങ്ങള്‍ ഉണ്ടാകുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് വീടിന്റെ ഭിത്തികളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാനും അത് വൈദ്യുത കേബിളുകളിലേക്ക് എത്താനും സാധ്യതയുണ്ട്. അതുകൊണ്ടാണ് മഴക്കാലത്ത് സ്വിച്ചിടുമ്പോള്‍ ചെറിയ ഷോക്ക് പോലെ തോന്നുന്നത്. മഴക്കാലത്ത് സ്വിച്ചിടുമ്പോള്‍ അതീവ ശ്രദ്ധ വേണം. കൃത്യമായി സ്വിച്ചില്‍ മാത്രം വിരല്‍ വെച്ച് വേണം പ്രവര്‍ത്തിപ്പിക്കാന്‍. സ്വിച്ചിന്റെ വശങ്ങളിലേക്ക് കൈ കൊണ്ടുപോകരുത്. സ്വിച്ചിന്റെ വിടവുകളിലേക്ക് കൈ പോകുമ്പോഴാണ് ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലം ഷോക്കേല്‍ക്കുന്നത്. നനഞ്ഞ വിരല്‍ കൊണ്ട് സ്വിച്ച് ഓണ്‍ ചെയ്യുകയോ ഓഫാക്കുകയോ ചെയ്യരുത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിങ്ങള്‍ക്ക് ഇങ്ങനെയൊരു സ്വഭാവമുണ്ടോ? സ്ത്രീകള്‍ക്ക് ഇഷ്ടമല്ല; കിടപ്പറയില്‍ നിരാശപ്പെടേണ്ടി വരും