രാത്രിയില്‍ ഈ ഭക്ഷണം കഴിച്ച് പൊണ്ണത്തടി കുറയ്‌ക്കാം

 eating , health , life style , food , ആരോഗ്യം , ഭക്ഷണം , പൊണ്ണത്തടി , ശരീരഭാരം
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (17:51 IST)
ശരീരഭാരം കുറയ്‌ക്കണമെന്ന ആഗ്രഹം തോന്നുന്നതോടെ പലരും തേടുന്ന കുറുക്കുവഴിയാണ് രാത്രിയില്‍ ഭക്ഷണം ഒഴിവാക്കുക എന്നത്. അമിതവണ്ണവും പൊണ്ണത്തടിയും കുറയ്‌ക്കാന്‍ വിശപ്പ് സഹിച്ചും ഉറങ്ങാന്‍ കിടക്കുന്നവര്‍ ധാരാളമാണ്.

രാത്രിസമയത്തെ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ശരീരഭാരം കുറയ്‌ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം രാത്രി പതിവാക്കിയാല്‍ വിശപ്പ് കുറയുകയും ശരീരഭാരം നിയന്ത്രിക്കാനും കഴിയും.

ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് വേണം പ്രോട്ടീന്‍ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്. ഇത് കൃത്യമായ അളവില്‍ പതിവാക്കിയാല്‍ വയറും തടിയും കൂടില്ല. മെലിയാനും മികച്ച ശരീര സൌന്ദര്യം ലഭിക്കാനും ഇത് കാരണമാകും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്യുകയും ശാരീരിക പ്രവർത്തനങ്ങളിൽ ഏര്‍പ്പെടുകയും ചെയ്‌താല്‍ മികച്ച ഫലം ലഭ്യമാകും. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാകും ഈ ഫലം കൂടുതലായി കാണുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :