ശ്രീനു എസ്|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (17:29 IST)
ഒരേ സമയം രണ്ട് മാസ്‌കുകള്‍ ധരിക്കുന്നത് കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായകമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 85 മുതല്‍ 88 ശതമാനം വരെ കോവിഡിനെ പ്രതിരോധിക്കാന്‍ ഡബിള്‍ മാസ്‌കിങിനാകുമെന്നാണ് ഡോക്ടര്‍മാരുള്‍പ്പെടെ പറയുന്നതാണ്. മാസ്‌കുകളില്‍ ഏറ്റവും ഫലപ്രദം എന്‍95 മാസ്‌കുകള്‍ ധരിക്കുന്നവര്‍ക്ക് ഡബിള്‍ മാസ്‌കിന്റെ ആവശ്യമില്ല.
തുണി, സ്പോഞ്ച് എന്നിവ കൊണ്ടുള്ള മാസ്‌കുകള്‍ സുരക്ഷിതമല്ലെന്നും ഇവയ്ക്ക് വൈറസിനെ ചെറുക്കാനുള്ള ശേഷി കുറവാണെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. മാസ്‌ക് ഫാഷനുവേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തുവല്ല അത് സുരക്ഷിതത്വത്തിനുവേണ്ടിയുള്ളതാണ് ആയതിനാല്‍ പൂര്‍്ണമായും വായും മുക്കും ആവരണം ചെയ്യുന്ന രീതിയില്‍ വേണം മാസ്‌ക് ഉപയോഗിക്കാന്‍ പാടുള്ളു.