1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Dont drink hot coffee and tea, this is why

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ? ആ സ്വഭാവം അത്ര നല്ലതല്ല

Hot coffee
മലയാളികളുടെ ഇഷ്ടപ്പെട്ട പാനീയമാണ് ചായയും കാപ്പിയും. എത്ര ചൂടുള്ള ദിവസമാണെങ്കിലും ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അമിതമായി ചൂട് കൂടിയ ഭക്ഷണങ്ങളോ പാനിയങ്ങളോ സ്ഥിരമായി കഴിക്കുന്നത് ഉദരത്തിലെ കോശങ്ങളെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ വയറിനകത്തെ ഗ്യാസ്ട്രിക് രസത്തെ ഇത് ലയിപ്പിക്കുകയും ഇത് ദഹനപക്രിയയെ ദോശകരമായി ബാധിക്കുകയും ചെയ്യുന്നു.
 
കൂടാതെ ചൂടുള്ള പാനിയങ്ങൾ കുടിക്കുന്നതിനാൽ നാവിലെ രസമുകുളങ്ങളെ ബാധിക്കാനും സാധ്യതയേറെയാണ്. നാവിലെ രസമുകുളങ്ങളെ സ്ഥിരമായി നശിപ്പിക്കാനും ഇത് കാരണമാകുന്നു. കൂടാതെ ചുണ്ട് കറുക്കുന്നതിനും ഈ ശീലം കാരണമാകും അതിനാൽ തന്നെ തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമെ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാൻ പാടുകയുള്ളു. 
 
അടുത്ത ലേഖനം
കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം