രേണുക വേണു|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (12:54 IST)
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്ന ശീലം ആരോഗ്യത്തിനു അത്ര നല്ലതല്ലെന്ന് പറയാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ആഹാരസമയത്ത് എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആഹാരത്തിന് അര മണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിതാഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആഹാരശേഷം വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ഭിത്തികള്‍ക്ക് കേടുവരാതെ സംരക്ഷിക്കുകയും ചെയ്യും. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുന്നതിന് കാരണമാവുമെന്നും പറയുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായാണ് കണ്ടുവരുന്നത്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനോ എക്കിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതില്‍ പ്രശ്‌നമില്ല.