അനുബന്ധ വാര്‍ത്തകള്‍
- അമിതവണ്ണം പല കാന്‍സറിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍
- ആറു മുതല്‍ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിതവണ്ണത്തിനുള്ള സൗജന്യ ചികിത്സ
- World Spinal Cord Day 2023: ഈ ആറുകാരണങ്ങള്‍ നിങ്ങളെയും നടുവേദക്കാരാക്കും!
- World Spinal Cord Day 2023: നടുവേദന മാറുന്നില്ലേ, ആദ്യം ഇരിപ്പ് ശരിയാക്കണം
- National Childhood Obesity Awareness Month 2023: ലോകത്തില്‍ അമിതവണ്ണമുള്ള കുട്ടികളില്‍ പത്തില്‍ ഒരാള്‍ ഇന്ത്യയില്‍
ഇടയ്ക്കിടെ നാരങ്ങാ സോഡ കുടിക്കുന്ന ശീലമുണ്ടോ?
നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാസോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്. എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. ചെറുനാരങ്ങയില്‍ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് ഇത് ചെയ്യുക. കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക.
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
അടുത്ത ലേഖനം