Diabetes: സിറ്റാഗ്ലിപ്റ്റിൻ പേറ്റൻ്റ് അവസാനിക്കുന്നു, പ്രമേഹരോഗ ഗുളികയുടെ വില 70% വരെ കുറയും

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ജൂലൈ 2022 (14:41 IST)
മെർക്ക് & കോ കമ്പനി പുറത്തിറക്കുന്ന സിറ്റാഗ്ലിപ്റ്റിൻ എന്ന ടൈപ്പ് 2 പ്രമേഹരോഗികൾ ഉപയോഗിക്കുന്ന ഗുളികയുടെ പേറ്റൻ്റ് അവകാശം ഈ മാസത്തോടെ അവസാനിക്കുന്നു. പേറ്റൻ്റ് അവസാനിക്കുന്നതോടെ ഈ മരുന്ന് കൂടുതൽ കമ്പനികൾക്ക് ഇനി പുറത്തിറക്കാനാകും. പേറ്റൻ്റ് അവസാനിക്കുന്നത് പരിഗണിച്ച് കമ്പനി മരുന്നിൻ്റെ ജെനറിക് രൂപം അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഇതോടെ ഏകദേശം 50 കമ്പനികളെങ്കിലും വിവിധ ബ്രാൻഡുകളിൽ ഈ മരുന്ന് പുറത്തിറക്കിയേക്കും. പ്രമേഹരോഗ ഗുളികകൾക്ക് ഏകദേശം 16,000 കോടി രൂപയുടെ വിപണിയാണ് ഇന്ത്യയിലുള്ളത്. സിറ്റാഫ്ലിപ്റ്റിൻ ഗുളികകൾക്ക് 48-40 രൂപയാണ് മെർക്ക് ഈടാക്കുന്നത്. കൂടുതൽ കമ്പനികൾ മരുന്ന് പുറത്തിറക്കുമ്പോൾ ഇത് 10 രൂപയ്ക്കും താഴെ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :