Sumeesh|
Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (12:41 IST)
പ്രമേഹത്തെ നിയന്ത്രിക്കാനായി പലരത്തിലുള്ള പരീക്ഷണങ്ങൾക്കും തയ്യാറാവുന്നവരാണ് നമ്മളിൽ പലരും, വന്നുകഴിഞ്ഞാൽ നിയന്ത്രിക്കൻ ഏറ്റവും പ്രയാസമേറിയ ഒരു അസുഖമാനല്ലോ പ്രമേഹം. എന്നാൽ പേടി വേണ്ട. ദിവസവും
ഗ്രീൻ ആപ്പിൾ കഴിക്കുന്നതു ശീലമാക്കിയാൽ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താനാവും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കൃത്യമായ അളവിൽ നിലനിർത്താൻ പ്രത്യേക കഴിവ് ഗ്രീൻ ആപ്പിളിനുണ്ട്. ഗ്രീൻ ആപ്പിൾ രാവിലെ വെറും വയറ്റിൽ
കഴിക്കുന്നത് ശീലമാക്കിയാൽ പിന്നീട് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിൽ പേടി വേണ്ട. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.
ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഫലമാണ് ഗ്രീൻ ആപ്പിൾ. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങൾ ധാരാളമായി ആപ്പിളിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സിയുടെയും ആന്റീ ഓക്സിഡന്റുകളുടെയും കലവറ കൂടിയാണ് ഗ്രീൻ ആപ്പിൾ. രക്തക്കുഴലുകളിലെ കൊഴുപ്പ് നിക്കി ഹൃസയാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.