സർക്കാർ പണം നൽകുന്ന ആഘോഷങ്ങൾ ഉണ്ടാവില്ല; സ്ഥിരീകരണവുമായി മന്ത്രി എ കെ ബാലൻ

Sumeesh| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (19:25 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കർ ചിലവിൽ നടക്കുന്ന ഒരു ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഉണ്ടാവില്ല എന്ന സ്ഥിരീകരണവുമായി മന്ത്രി എ കെ ബാലൻ. സംസ്ഥനത്തെ ആഘോഷ പരിപാടികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട സർക്കുലറിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചരുത്തിലാണ് മന്ത്രി സ്ഥിരീകരണവുമായി രംഗത്ത് വന്നത്.

സംസ്ഥാനത്തെ ആഘോഷ ഉത്സവ പരിപാടികൾ റദ്ദാക്കിയ തീരുമാനത്തിൽ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് മന്തി തന്നെ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തന്നെ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാന സ്കൂൾ കലോത്സവവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടക്കില്ല എന്ന കാര്യത്തിൽ സ്തിരീകരണമായി.


സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ‍ ആഘോഷ പരിപാടികളും ഒരുവർഷത്തേക്ക് റദ്ദുചെയ്തുകൊണ്ട് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാനാഥ് സിൻ‌ഹ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിപാടികൾക്കായി മറ്റിവച്ചിരുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഉത്തരവ് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :