അസ്സമിൽ ബോട്ടുമുങ്ങി അപകടം; രണ്ടുപേർ മരിച്ചു, നിരവധി പേരെ കാണാതായി

Sumeesh| Last Updated: ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (19:59 IST)
ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്രയിയിൽ യാത്രബോട്ട് മുങ്ങി അപകടം. രണ്ട് പേർ മരിച്ചതയി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ കണാതായി. യത്രക്കാരിൽ കൂടുതൽ‌പേരും വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

തീരത്തിനു 200 മീറ്റർ അകലെവച്ചാണ് ബോട്ട് മുങ്ങിയത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നദിയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ച് തകർന്നാണ് ബോട്ട് മുങ്ങിയത്. 26ഓളം ആളുകളെ കാണാതായാണ് റിപ്പോർട്ടുകൾ എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടീല്ല.

ബോട്ടിൽ ഉണ്ടായിരുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. 22 പേരാണ് ബോട്ടിൽ ടിക്കറ്റ് എറുത്തിട്ടുള്ളത് എന്നാൽ ഇതിൽ കൂടുതൽ ആളുകൾ ബോട്ടിലുണ്ടായതായാണ് നാട്ടുകാർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :