കൊവിഡിന്റെ ജെഎന്‍.1 വകഭേദം ശരീരത്തിലെത്തിയോ, ഇതാണ് ലക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ജനുവരി 2024 (11:17 IST)
കൊവിഡിന്റെ പുതിയ വകഭേദം ജെഎന്‍.1 ഇന്ത്യയിലും പല രാജ്യങ്ങളിലുമായി വ്യാപിക്കുകയാണ്. ഇതിന്റെ ലക്ഷണങ്ങള്‍ തീവ്രത കുറഞ്ഞതാണെന്നും ഭയപ്പെടാനില്ലെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എങ്കിലും ഈ വകഭേദത്തിന് വേഗത്തില്‍ വ്യാപിക്കാനുള്ള കരുത്തുണ്ട്. കഴിഞ്ഞ രണ്ടുകൊവിഡ് വ്യാപനത്തിലും മരണനിരക്കും ആശുപത്രി കേസുകളും വളരെ കൂടുതലായിരുന്നു.

പുതിയ കൊവിഡ് വ്യാപനത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍ മൂക്കൊലിപ്പ്, ചുമ, വയറിളക്കം, തലവേദന, ക്ഷീണം, രുചിയും മണവും തിരിച്ചറിയാന്‍ സാധിക്കാതിരിക്കല്‍ എന്നിവയാണ്. ഈ ലക്ഷണങ്ങളുടെ തീവ്രത പലരിലും പല തോതിലായിരിക്കും. എന്നാല്‍ ചില രോഗികളില്‍ ഈ ലക്ഷണങ്ങള്‍ ഗുരുതരമായി ഉണ്ടാകാം. അത്തരക്കാര്‍ വീടുകളില്‍ തങ്ങാതെ ഉടന്‍ ആശുപത്രിയില്‍ എത്തണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :