സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 18 ജനുവരി 2024 (09:48 IST)
ബാലുശ്ശേരിയില്‍ എടിഎം കൗണ്ടറില്‍ നിന്ന് ഷോക്കേറ്റതായി പരാതി. രണ്ട് യുവാക്കള്‍ക്ക് ഷോക്കേറ്റതായാണ് വിവരം. ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറില്‍ നിന്നാണ് ഷോക്കേറ്റത്.
കീപ്പാഡില്‍ നിന്ന് ഷോക്കേറ്റ യുവാക്കള്‍ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. ഹൈവേ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കമ്ബനി അധികൃതരെ വിവരം അറിയിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.