അനുബന്ധ വാര്‍ത്തകള്‍
- Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം
- നടി ദീപിക കകറിന് ലിവര്‍ കാന്‍സര്‍ രണ്ടാംഘട്ടത്തില്‍; യുവതികളിലെ ലിവര്‍ കാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കണം
- മീന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണോ, നോണ്വെജിറ്റേയനാണോ!
- കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചെറിയ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടിലിരുന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം
സൈലന്റ് ഹാര്‍ട് അറ്റാക്കിന് കാരണം കൊവിഡ് ഡല്‍റ്റ വകഭേദം: ഐഐടി ഇന്‍ഡോറും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനം
ഈ വകഭേദം കാരണം തൈറോയിഡ് രോഗവും അനിയന്ത്രിതമായി വര്‍ധിച്ചു.
സൈലന്റ് ഹാര്‍ട് അറ്റാക്കിന് കാരണം കൊവിഡ് ഡല്‍റ്റ വകഭേദമെന്ന് പഠനം. ഐഐടി ഇന്‍ഡോറും ഐസിഎംആറും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ ഉള്ളത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് നിശബ്ദ ഹൃദയാഘാതത്തിന് കാരണം. ഇതിനുപുറമെ, ഈ വകഭേദം കാരണം തൈറോയിഡ് രോഗവും അനിയന്ത്രിതമായി വര്‍ധിച്ചു.
ഈ ഗവേഷണം ജേണല്‍ ഓഫ് പ്രോട്ടിയോം റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡിന്റെ വ്യത്യസ്ത വകഭേദങ്ങളുടെ ഫലങ്ങളെക്കുറിച്ചാണ് ഇന്‍ഡോര്‍ ഐഐടിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി ഗവേഷണം നടത്തിയത്. ഇതിനായി, കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നുള്ള 3134 രോഗികളുടെ ഡാറ്റ ഗവേഷകര്‍ ശേഖരിച്ചു. ഈ പഠനത്തില്‍, ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ തുടങ്ങിയ വിവിധ കോവിഡ് വകഭേദങ്ങള്‍ ബാധിച്ച രോഗികളിലെ മെറ്റബോളിക്, ബയോകെമിക്കല്‍, ഹെമറ്റോളജിക്കല്‍, ലിപിഡ് മാറ്റങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു.
മെഷീന്‍ ലേണിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച്, സി-റിയാക്ടീവ് പ്രോട്ടീന്‍, ഡി-ഡൈമര്‍, ഫെറിറ്റിന്‍, ന്യൂട്രോഫില്‍സ്, വെളുത്ത രക്താണുക്കളുടെ എണ്ണം, യൂറിയ, ക്രിയേറ്റിനിന്‍, ലിംഫോസൈറ്റുകള്‍, ലാക്‌റ്റേറ്റ് തുടങ്ങിയ മാര്‍ക്കറുകളും അവര്‍ പരിശോധിച്ചു. കൂടാതെ, ശ്വാസകോശത്തിലും വന്‍കുടലിലും സ്‌പൈക്ക് പ്രോട്ടീന്റെ സ്വാധീനം അവര്‍ പഠിച്ചു.
ഡെല്‍റ്റ വകഭേദം മനുഷ്യശരീരത്തില്‍ രാസ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഈ അസന്തുലിതാവസ്ഥ കാറ്റെകോളമൈനുകളുടെയും തൈറോയ്ഡ് ഹോര്‍മോണുകളുടെയും ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു, ഇത് നിശബ്ദ ഹൃദയാഘാതത്തിനും തൈറോയ്ഡ് തകരാറുകള്‍ക്കും കാരണമാകും. ഐഐടി ഇന്‍ഡോറിലെ ഡോ. ഹേമചന്ദ്ര ഝായും കിംസ് ഭുവനേശ്വറിലെ ഡോ. നിര്‍മല്‍ കുമാര്‍ മൊഹ്കുദും ചേര്‍ന്നാണ് ഈ ഗവേഷണം നടത്തിയത്.