Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

രക്തം ദീര്‍ഘസമയം പറ്റിയിരിക്കുമ്പോള്‍ ബാക്ടീരിയ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കപ്പെടും.

 Menstrual hygiene practices
Menstrual hygiene practices
അഭിറാം മനോഹർ| Last Modified വ്യാഴം, 29 മെയ് 2025 (17:52 IST)
സ്ത്രീകളുടെ ജൈവീക രീതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ആവര്‍ത്തിച്ചുണ്ടാകുന്നതുമായ പ്രക്രിയയാണ് ആര്‍ത്തവം (menstruation). ഈ ദിനങ്ങള്‍ പലര്‍ക്കും ശാരീരികവും മാനസികവുമായ അസൗകര്യങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമായ പ്രതിഭാസമാണ്. ആര്‍ത്തവത്തിന്റെ ദിവസങ്ങളില്‍ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കാരണം ഈ നാളുകളിലെ അശ്രദ്ധ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ചില കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് വഴി അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനാകും.


1. അടിവസ്ത്രങ്ങള്‍ ശുചിത്വത്തോടെ കൈകാര്യം ചെയ്യുക

ആര്‍ത്തവദിനങ്ങളില്‍ അടിവസ്ത്രങ്ങള്‍ ദിവസത്തില്‍ കുറഞ്ഞത് 2 തവണ മാറ്റുക. ഉപയോഗിച്ചവ ശരിയായി കഴുകുകയും, ചൂടുള്ള വെള്ളത്തില്‍ വൃത്തിയാക്കുകയും വേണം.

https://nonprod-media.webdunia.com/public_html/amp-stories/ml/story/2652_5_1748427000.html

2. സാനിറ്ററി പാഡുകള്‍ ശരിയായ സമയത്ത് മാറ്റണം

സാധാരണയായി 6 മണിക്കൂറിന് ഒരിക്കല്‍ പാഡ് മാറ്റുന്നത് ശുചിത്വപരമായി ആവശ്യമാണ്. ദീര്‍ഘസമയത്തേക്ക് പാഡ് ഉപയോഗിക്കുന്നത് അണുബാധക്കും
അലര്‍ജിക്കും കാരണമായി മാറാം. രക്തം ദീര്‍ഘസമയം പറ്റിയിരിക്കുമ്പോള്‍ ബാക്ടീരിയ വളര്‍ച്ചയ്ക്ക്
അനുകൂലമായ അന്തരീക്ഷം ഒരുക്കപ്പെടും.


3. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവര്‍

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ സൈക്കിളിന് മുന്‍പും ശേഷവും കപ്പ് നന്നായി അണുവിമുക്തമാക്കണം. തിളച്ച വെള്ളത്തില്‍ 5-10 മിനിറ്റോളം കപ്പ് വെച്ച് നന്നായി വൃത്തിയാക്കുക. ഇത് അണുബാധകള്‍ തടയാന്‍ സഹായിക്കും.


4. പാഡ്/കപ്പ് മാറ്റുമ്പോള്‍ യോനിഭാഗം വൃത്തിയാക്കണം

സാനിറ്ററി ഉത്പന്നം മാറ്റുമ്പോള്‍ യോനിഭാഗം
വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. അതിനു പുറമേ, സോപ്പ് പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ, അല്പം ഉപ്പ് ചേര്‍ത്ത വെള്ളം ഉപയോഗിക്കാവുന്നതാണ്.


5. ശുചിത്വരീതിയില്‍ ദിശയെക്കുറിച്ചും ശ്രദ്ധിക്കണം

യോനിഭാഗം കഴുകുമ്പോള്‍ മുന്നില്‍ നിന്നും പിന്നിലേക്ക് കഴുകേണ്ടതാണ്. പിന്നില്‍ നിന്നും മുന്നിലേയ്ക്ക് കഴുകുന്നത് ആന്തരിക യോനിഭാഗങ്ങളിലേക്ക് അണുക്കളെത്താന്‍ കാരണമാകാം, അതുവഴി അണുബാധകള്‍ക്ക് സാധ്യത വര്‍ദ്ധിക്കും






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :