അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (17:38 IST)
ദിവസവും 50 പടികള്‍ കയറുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത 20 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം. കൊറോണറി ആര്‍ട്ടറിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക് എന്നിവയുണ്ടാവാനുള്ള സാധ്യതയെയാണ് ഇത് കുറയ്ക്കുക.ട്യൂലൈന്‍ യൂണിവേഴ്‌സിറ്റ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ട്രോപിക്കല്‍ മെഡിസിനിലെ പ്രഫസറായ ഡോ ലൂ കിയാണ് ഈ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
യുകെ ബയോനാങ്കിലെ ആരോഗ്യ വിവരങ്ങളില്‍ നിന്നും 4,58,000 പേരുടെ വിവരങ്ങളില്‍ നടത്തിയ വിശകലനത്തില്‍ നിന്നാണ് ഈ വിവരം ക്വിയും സംഘവും കണ്ടെത്തിയത്. കുടുംബചരിത്രം, ലൈഫ്‌സ്‌റ്റൈല്‍, എത്ര ആവൃത്തി ഒരു ദിവസം പടികള്‍ കയറുന്നു എന്നിവയുടെ കഴിഞ്ഞ 12.5 വര്‍ഷക്കാലത്തെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് ഗവേഷണ സംഘം നിഗമനത്തില്‍ എത്തിയത്. വിശകലനങ്ങളില്‍ നിന്നും ദിവസവും 50 സ്‌റ്റെപ്പുകള്‍ കയറുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത 20 ശതമാനം കുറവ് വരുന്നതായാണ് കണ്ടെത്തല്‍. നിരപ്പായ പ്രതലത്തില്‍ നടക്കുന്നതിനേക്കാള്‍ പടികള്‍ കയറുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ഗവേഷണസംഘം പറയുന്നു. പടികള്‍ കയറുമ്പോള്‍ പേശികള്‍ക്ക് കൂടുതല്‍ അധ്വാനം ഉണ്ടാവുകയും അത് മോട്ടോര്‍ സ്‌കില്ലിനെ സഹായിക്കുകയും ചെയ്യുന്നു. ചെറിയ പ്രവര്‍ത്തിയാണെങ്കിലും ഹൃദ്രോഗത്തെ തടയാനും ഹൃദയനിരക്ക് ഉയര്‍ത്താനും ഓക്‌സിജന്റെ ആഗിരണം മെച്ചപ്പെടുത്താനും ഇത് ശരീരത്തെ കൂടുതല്‍ സജ്ജമാക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.