സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 16 മെയ് 2023 (12:13 IST)
കൊളസ്‌ട്രോള്‍ ഉയരുന്നത് പല രോഗങ്ങള്‍ക്കും വഴിവയ്ക്കും. ചോറ് ഇന്ത്യന്‍ ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത് പ്രധാന ഭക്ഷണമാണ്. ബ്രൗണ്‍ റൈസിനൊപ്പം ഡാല്‍ ചേര്‍ത്ത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. മഞ്ഞളും കുരുമുളകും ചേര്‍ത്ത് കഴിക്കുന്നതും കൊഴസ്‌ട്രോള്‍ കുറയ്ക്കും. ന്യൂട്രീഷന്‍ ആന്റ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മഞ്ഞളില്‍ കുര്‍കുമിനും കുരുമുളകില്‍ പൈപെറിനും അടങ്ങിയിട്ടുണ്ട്. ഇതിന്റെ കോമ്പിനേഷന്‍ കൊഴുപ്പ് കുറയ്ക്കും.
ബദാമും യോഗര്‍ട്ടും ചേര്‍ത്ത് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കും. ബദാമില്‍ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പ്രോട്ടീനും യോഗര്‍ട്ടില്‍ പ്രോബയോട്ടിക്കും ഉണ്ട്. ഇവയുടെ കോമ്പിനേഷന്‍ കൊഴുപ്പിനെ നാലുശതമാനം വരെ കുറയ്ക്കും. ഗ്രീന്‍ടീയും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കുന്നതും വെളുത്തുള്ളി ഉള്ളിയോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കും.