ആർത്തവം കൃത്യമല്ലാത്തതിന് കാരണം ഇവയൊക്കെ!

ക്യത്യമായുള്ള ആർത്തവം വരാൻ ഇഞ്ചി കഴിക്കുന്നത് ഏറെ നല്ലതാണ്.

തുമ്പി എബ്രഹാം| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2019 (17:03 IST)
ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്‌നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യയാമം, അമിതമായ പുകവലി, കാപ്പികുടി, ചിലതരം മരുന്നുകൾ, ഉറക്കക്കുറവ്, ടെന്‍ഷന്‍, ഭക്ഷണപോരായ്മ എന്നിവ ഇതിന് ചില പ്രധാന കാരണങ്ങളാണ്.

ക്യത്യമായുള്ള ആർത്തവം വരാൻ ഇഞ്ചി കഴിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി നല്ല പേസ്റ്റ് പോലെ അരച്ച് അൽപം തേൻ ചേർത്ത് കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും അത് പോലെ ആർത്തവ സമയത്തെ വേദന അകറ്റാനും ഏറെ നല്ലതാണ്. ശരീരത്തിന് മതിയായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ സാധാരണമായ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സംഭവിക്കാം. പോഷകങ്ങളുടെ കുറവും പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്തതിന് കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :