തുമ്പി എബ്രഹാം|
Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2019 (16:46 IST)
പലരും ചോദിക്കുന്ന ചോദ്യമാണ്, എല്ലാ ദിവസവും മുടി കഴുകേണ്ടതുണ്ടോ? ദിവസവും മുടി കഴുകിയാല്‍ മുടി കൊഴിച്ചിലിന് കാരണമാകുമോ എന്നൊക്കെ. ആരോഗ്യ വിദഗ്ദര്‍ പറഞ്ഞത് അനുസരിച്ച് നോക്കുകയാണെങ്കില്‍ ദിവസവും തലമുടി കഴുകുന്നത് അത്ര നല്ലതല്ല. ഇങ്ങനെ ദിവസവും കഴുകുന്നത് മുടി കൊഴിച്ചില്‍ കൂടാനും മുടി കൂടുതല്‍ പരുക്കനാകാനുമേ ഉപകരിക്കൂ.
ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മാത്രം മുടി കഴുകുന്നത് മുടിയുടെ പകുതി പ്രശ്‌നങ്ങളും മാറാന്‍ സഹായിക്കും. കൂടാതെ മുടി മൃദുവാകുകയും ചെയ്യും.