രേണുക വേണു|
Last Modified വ്യാഴം, 4 മെയ് 2023 (15:16 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി. അതേസമയം കാപ്പി കുടിച്ചാല്‍ പ്രമേഹം വരുമോ എന്ന പേടി പൊതുവെ യുവാക്കളില്‍ അടക്കം ഉണ്ട്. അതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം. ശരാശരി ഒരാള്‍ എട്ട് ഔണ്‍സ് കാപ്പിയാണ് ഒരു ദിവസം കുടിക്കുന്നത്. ഇതില്‍ 280 മില്ലിഗ്രാം കഫൈന്‍ ആണ് അടങ്ങിയിരിക്കുന്നത്. ഇത് ആരോഗ്യവാനായ ഒരു മനുഷ്യനിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുന്നില്ല. 400 മില്ലിഗ്രാം വരെ കഫൈന്‍ സാന്നിധ്യം ആരോഗ്യവാനായ മനുഷ്യനില്‍ പ്രമേഹത്തിനുള്ള വെല്ലുവിളി ഉണ്ടാക്കുന്നില്ലെന്നാണ് പഠനം. അതേസമയം, ബ്ലഡ് ഷുഗര്‍ ഉള്ള ഒരാളുടെ ശരീരത്തിലേക്ക് കഫൈന്‍ എത്തുമ്പോള്‍ അത് പ്രതികൂലമായി ബാധിക്കുന്നു. ബ്ലഡ് ഷുഗര്‍ ഉള്ള ആളുടെ ശരീരത്തിലേക്ക് കഫൈന്‍ എത്തുമ്പോള്‍ അത് പ്രമേഹം കൂടാന്‍ കാരണമാകും. അതുകൊണ്ട് പ്രമേഹ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കാപ്പി കുടിക്കാവൂ.