അനുബന്ധ വാര്‍ത്തകള്‍
- ഉറക്കം വരുന്നു... ഇത് തീരാറായില്ലേ ? ആ വൈറല്‍ ഫോട്ടോഷൂട്ടിന് പിന്നിലെ വീഡിയോ
- സ്വർണവില കുതിച്ചുയരുന്നു, 46,000 രൂപയിലേക്ക്
- 'ശാകുന്തളം' നിര്‍മ്മാതാവിന് ഉണ്ടാക്കിയ നഷ്ട കണക്ക്, വന്‍ പരാജയമായി സമാന്തയുടെ ചിത്രം
- Bigg Boss Malayalam :നോമിനേഷന് ലിസ്റ്റില്‍ ഇവര്‍,വീക്കിലി ടാസ്ക് വിജയിച്ചത് അഖിലും സംഘവും
- Gold Rate: രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ ആയിരം രൂപയുടെ വര്‍ധനവ്; പവന് 46,000 രൂപയിലേക്ക് !
സ്വസ്ഥ ചികിത്സ എന്താണെന്നറിയാമോ
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സക്ര മ്പദായമാണ് സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്ഥ ചികിത്സ. ജീവിത രീതി കൊണ്ടും ക്രമരഹിതമായ ആഹാര രീതികള്‍ കൊണ്ടും ശരീരം മലിനമാവുന്നു.
ശരീരത്തിലെ ഈ മാലിന്യങ്ങള്‍ പുറത്തുകളയുക, ശരീരത്തിന്റെ ദഹനശേഷിയും ആഗിരണ ശേഷിയും വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധ ശേഷിയും കായബലവും കൂട്ടുക എന്നിവയാണ് സുഖ ചികിത്സയുടെ പ്രധാന മൂന്നു തലങ്ങള്‍.
സമഗ്രമായ ആരോഗ്യ രക്ഷയ്ക്കായി പാകമാവും വിധം ശരീരത്തിനേയും മനസ്സിനേയും സജ്ജമാക്കുകയും അസ്വസ്ഥതയും പിരിമുറുക്കവും നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ നിന്ന് അല്പനേരത്തേക്ക് വിശ്രാന്തി നല്‍കുകൗമാണ് ഈ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്. ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ സുഖ ചികിത്സയെ കുറിച്ച് പ്രത്യേകമായി പരാമര്‍ശം ഒന്നുമില്ല എന്നതാണ് വാസ്തവം.
എന്നാല്‍ ആയുര്‍ വേദത്തിലെ ചില ചികിത്സാപദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി വ്യക്തികളുടെ ശാരീരിക സൗഖ്യവും അമിത ഉപയോഗവും പ്രായാധിക്യവും മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും മാറ്റിയെടുക്കുകയുമാണ് സുഖ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.
അടുത്ത ലേഖനം