അനുബന്ധ വാര്‍ത്തകള്‍
- തല കുളിക്കാന്‍ സോപ്പ് ഉപയോഗിക്കാമോ? ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്
- ഹാപ്പി ഹോര്‍മോണിന്റെ 80ശതമാനവും ഉല്പാദിപ്പിക്കുന്നത് നിങ്ങളുടെ കുടലാണ്, ഇക്കാര്യങ്ങള്‍ അറിയണം
- അപ്പെൻഡിസൈറ്റിസ് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്ക്; സജീവ രോഗികള്‍ 2000ലേക്ക് കടക്കുന്നു
- കേരളം ചുട്ടുപൊള്ളുന്നു; അതീവ ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാബേജിന്റെ അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇതാ
കാബേജില്‍ നിരവധി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. ഇതില്‍ ജലത്തിന്റെ അംശവും ധാരളം ഉണ്ട്. ഇത് ദഹനവ്യവസ്ഥയെ ഹൈഡ്രേറ്റായി നിലനിര്‍ത്തും. കലോറി കുറവായതിനാല്‍ ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
കാബേജില്‍ അന്തോസിയാനിന്‍, പൊളിഫെനോല്സ് എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്ളമേറ്ററി വസ്തുക്കളാണ്. കാബേജ് ദിവസം കഴിക്കുന്നത് ഇന്ഫ്ളമേഷന് ഉണ്ടാകുന്നത് തടയും. ചര്‍മത്തിന്റെ ആരോഗ്യത്തിനും കാബേജ് നല്ലതാണ്. ഇതില്‍ ധാരാളം ഉള്ള ആന്റിഓക്സിഡന്റും വൈറ്റമിന്‍ സിയുമാണ് ഇതിന് സഹായിക്കുന്നത്.