Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (11:47 IST)
സ്‌ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്‌റ്റ് കാന്‍സര്‍. തിരിച്ചറിയാന്‍ വൈകുന്നതും മതിയായ
ചികിത്സ ലഭ്യമാകാത്തതുമാണ് രോഗം ഗുരുതരമാകാന്‍ കാരണം.
ബ്രസ്‌റ്റ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ മനസിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെങ്കിലും പലരും ഇത് നിസാരവത്കരിക്കുകയാണ് ചെയ്യുന്നത്.
അമിതവണ്ണം, മദ്യപാനം, പുകവലി, പാരമ്പര്യം, വ്യായാമം ഇല്ലായ്‌മ എന്നിവ സ്‌തനാര്‍ബുദം വരുത്തും. 12 വയസിന്
മുമ്പേ ആര്‍ത്തവം തുടങ്ങിയവര്‍ക്കും 55 വയസിന് ശേഷം ആര്‍ത്തവം നില്‍ക്കുന്നവര്‍ക്കും സ്തനാര്‍ബുദം വരാനുളള സാധ്യത കൂടുതലാണ്. മുപ്പത് വയസിന് ശേഷം പ്രസവിക്കുന്ന സ്ത്രീകള്‍ക്കും സാധ്യതയുണ്ട്.
സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്, സ്തനാകൃതിയില്‍ വരുന്ന മാറ്റം, ചര്‍മത്തിലെ വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, നിറ വ്യത്യാസം, വ്രണങ്ങള്‍, കക്ഷത്തിലുണ്ടാകുന്ന കഴല, വീക്കം എന്നിവയാണ് ബ്രസ്‌റ്റ് കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍.