മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച ആറ് വയസുകാരൻ മരിച്ചു

malappuram ,  west nile fever , west nile , fever , health , വെസ്റ്റ് നൈൽ , മുഹമ്മദ് ഷാൻ , പനി
മലപ്പുറം| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (09:44 IST)
മലപ്പുറത്ത് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു. വേങ്ങര സ്വദേശി ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഒരാഴ്ച മുമ്പാണ് കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചത്. പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

വെന്റിലേറ്ററിൽ കഴിയുകയായിരുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തിപ്പെട്ടു വരുന്നവെന്നാണ് അറിഞ്ഞിരുന്നതെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ദേശാടന പക്ഷികളിൽ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ്
സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി. മലപ്പുറത്ത് വെസ്റ്റ് നൈൽ പനി സ്ഥീരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കർശന പരിശോധനകളും സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :