വീണ്ടും പക്ഷിപ്പനി ഭീതി; കോഴിയിറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രേണുക വേണു| Last Modified ബുധന്‍, 21 ജൂലൈ 2021 (16:05 IST)

രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. എച്ച് 5 എന്‍ 1 ബാധിച്ച് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ പന്ത്രണ്ടുകാരന്‍ മരിച്ചതോടെയാണ് രാജ്യത്ത് വീണ്ടും പക്ഷിപ്പനി പേടി ഉയര്‍ന്നിരിക്കുന്നത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കോഴിയിറച്ചിയും മുട്ടയും ശരിയായി തയ്യാറാക്കി വേവിക്കണം. നന്നായി വേവിച്ച് കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വൈറസ് ചൂടേറ്റാല്‍ നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്. മുട്ട ബുള്‍സൈ ആയി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ബുള്‍സൈ ഉണ്ടാക്കുമ്പോള്‍ മുട്ട വേണ്ടവിധം വേവുന്നില്ല എന്നതാണ് അതിനു കാരണം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :