വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 20 ജനുവരി 2021 (13:06 IST)
ആലപ്പുഴ: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയിൽ താറാവുകൾ ഉൾപ്പടെ അഞ്ഞൂറോളം പക്ഷികൾ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് കണ്ടെത്തി. സാംപിളുകൾ ഭോപ്പാലിലെ ഹി സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി മൂലമാണ് ഇവ ചത്തത് എന്ന് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കൈനകരിയിൽ മാത്രം 700 താറാവുകളെയും, 1,600 കോഴികളെയും നശിപ്പിയ്ക്കേണ്ടിവരും എന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ഈ മാസം തുടക്കത്തിൽ കോട്ടയം
ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരച്ചിരുന്നു. ആലപ്പുഴ കുട്ടനാണ് പ്രദേശത്തും, കോട്ടയം നീണ്ടൂരുമാണ് പക്ഷിപ്പനി തുടക്കത്തിൽ സ്ഥിരീകരിച്ചത്. തുടർന്ന് ഈ പ്രദേശങ്ങളിൽ ആയിരക്കണക്കിന് വളർത്തുപക്ഷികളെ നശിപ്പിച്ചിരുന്നു.