സുമീഷ് ടി ഉണ്ണീൻ|
Last Updated:
ബുധന്‍, 2 ജനുവരി 2019 (19:32 IST)
തൊലിയിൽ കറുപ്പ് വന്ന പഴം വാങ്ങാൻ നമ്മൾ ആരും ആഗ്രഹിക്കാറില്ല. കടകളിൽനിന്നും വാഴപ്പഴം വാങ്ങുമ്പോൾ തൊലി കറുത്തത് മാറ്റിവച്ചാണ് നമ്മൾ വാങ്ങാറുള്ളത്. എന്നാൽ ഇതുകൊണ്ട് നമ്മൽ നഷ്ടമാക്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ ആരും ഞെട്ടു എന്നുറപ്പാണ്.
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തൊലിയിൽ കറുത്ത കുത്തുകൾ വന്നിട്ടുള്ള വാഴപ്പഴം. പ്രത്യേകിച്ച് നേന്ത്രപ്പഴം. നന്നായി പഴുത്ത തൊലിയിൽ കറുത്ത ഉത്തുകൾ വീണ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ടി എൻ എഫ് എന്ന് ഘടകമാണ് ശരീരത്തിനും മനസിനും ആനേകം ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കുന്നത്.
ശരീരത്തിലെ അബ്നോർമൽ കോശങ്ങൾ അതായത്ത്, ക്യാൻസറിന് കാരണമാകുന്ന തരത്തിലുള്ള കോശങ്ങളെ ഇത് കണ്ടെത്തി നശിപ്പിക്കുന്നു. ക്യാൻസറിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ഇത്. തൊലിയിൽ കറുപ്പ് പുള്ളികളുള്ള പഴങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യവും പൊട്ടാസ്യവും ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
മാനസിക ആരോഗ്യത്തിനും ഈ പഴം ഏറെ നല്ലതാണ് വിശാദം അകറ്റി മനസിനും ശരീരത്തിനും ഉൻമേഷം പകരുന്നതിന് ഇത് സഹായിക്കും. ഇത്തരം പഴങ്ങളിൽ ധാരാളമായി ഹീമോഗ്ലോബിൻ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ ഉൾപ്പടെയുള്ള പ്രശ്നങ്ങളെ ചെറുക്കും.