രേണുക വേണു|
Last Modified വ്യാഴം, 4 മെയ് 2023 (10:31 IST)
Gold Rate: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് 400 രൂപ വര്‍ധിച്ച് പവന് 45,600 രൂപയായി. കഴിഞ്ഞ മാസം 14 ന് രേഖപ്പെടുത്തി പവന് 45,320 എന്ന വിലയാണ് ഇതോടെ പഴങ്കഥയായത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പവന് 46,000 രൂപയാകാനാണ് സാധ്യത.
ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 14 ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.