അനുബന്ധ വാര്‍ത്തകള്‍
- 'കോഹ്ലിയ്ക്കൊപ്പം രോഹിത് എന്നല്ല ലോക ക്രിക്കറ്റിലെ ആരും തന്നെ എത്തില്ല'
- ക്വാഡ് ക്യാമറ, 7 ഇഞ്ച് ഡിസ്പ്ലേ, 6000 എംഎഎച്ച് ബാറ്ററി; ടെക്നോ സ്പാർക് പവർ 2 വിപണീയിലേക്ക്, വില വെറും 9,999 രൂപ !
- ചാർട്ടേഡ് വിമാനത്തിൽ ലൈംഗിക അതിക്രമം, സഹയാത്രികനെതിരെ പരാതി നൽകി യുവതി
- ഭർത്താവ് കാവൽനിന്നു, സുഹൃത്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി
- കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിയ്ക്കുന്നതിനിടെ രണ്ടുപേർ കുഴഞ്ഞുവീണുമരിച്ചു, സംഭവത്തിൽ ദുരൂഹത
രാത്രി തൈര് കൂട്ടി ആഹാരം കഴിയ്ക്കേണ്ട, കാരണം ഇതാണ് !
പോഷകണളുടെയും ജീവകങ്ങളുടെയും വലിയ കേന്ദ്രമാണ് തൈര്. തൈരിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല എന്ന് പറയാം. ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലുമെല്ലാം വലിയ പങ്ക് വഹിക്കാൻ തൈരിനാകും. എന്നാൽ തൈര് രാത്രി കഴിക്കരുത് എന്ന് പറയാറുണ്ട്. എന്താണ് ഇതിന് കാരണം എന്ന് അറിയാമോ ?
രാത്രിയിൽ തൈര് വേണ്ട എന്ന് പറയുന്നത് ആയൂർവേദമാണ്. അതിന് കൃത്യമായ കാരണങ്ങളും ആയൂർവേദത്തിൽ പറയുന്നുണ്ട്. കഫം വർധിപ്പിക്കാൻ കാരണമാകും എന്നതിനാലാണ് രാത്രിയിൽ തൈര് ഉപേക്ഷിക്കണം എന്ന് പറയാൻ കാരണം. കഫദോഷം വർദ്ധിക്കുന്നത് രാത്രിയിലാണ്. മധുരവും പുളിപ്പും ചേർന്ന തൈര് കഫത്തെ വർധിപ്പിക്കുകയും ചെയ്യും. ഇത് ചുമ, മൂക്കടപ്പ് എന്നിവ ഉണ്ടാകുന്നതിന് കാരണമാകും. രാത്രിയിൽ തൈര് കഴിക്കണം എന്ന് നിർബന്ധമുള്ളവർക്ക് തൈര് നേർപ്പിച്ച് ഉള്ളിയും തക്കാളിയും ചേർത്ത് കഴിക്കാം. ഇത് തൈരിന്റെ തണുപ്പ് കുറക്കും.
അടുത്ത ലേഖനം