അഭിറാം മനോഹർ|
Last Modified വെള്ളി, 17 മാര്‍ച്ച് 2023 (15:49 IST)
നല്ല ആരോഗ്യത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നതാണ് നല്ല ഉറക്കവും. കൃത്യമായ വിശ്രമം ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമെ മുഴുവൻ ഉന്മേഷത്തോടെ പുതിയ ദിവസം ആരംഭിക്കാനാകു. എന്നാൽ ഇന്ന് ഏറെ വൈകി ഉറങ്ങുന്നവരും വൈകി എണീക്കുന്നവരും ഏറെയാണ്. എന്നാൽ ഈ പ്രവണത ദോഷം ചെയ്യുമെന്ന് യുകെ ബയോബാങ്ക് നടത്തിയ പഠനത്തിൽ പറയുന്നു.
അഞ്ച് ലക്ഷം പേരിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇത്തരക്കാരിൽ നേരത്തെ ഉറങ്ങുകയും എണീക്കുകയും ചെയ്യുന്നവരേക്കാൾ മരണസാധ്യത 10 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയത്. വൈകി ഉറങ്ങുന്നവരിൽ ഉയർന്നതോതിൽ പ്രമേഹവും മാനസികവും നാഡി സംബന്ധവുമായ മറ്റ് പ്രശ്നങ്ങളും ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു.