വായുവിലെ മലിനീകരണത്തിന്റെ തോത് വർധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, വായു മലിനീകരണം എന്ന് കേൾക്കുമ്പോൾ ശ്വസകോശത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ചാവും നമ്മൾ ആദ്യം ചിന്തിക്കുക. എന്നാൽ വായു മലിനീകരണം കിഡ്നിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നതായി കങ്ങെത്തിയിരിക്കുകയാണ് ഗവേഷകർ ജൊൺസ് ഹോപ്‌കിൻസ് സ്കൂൾ ഓഫ് മെഡിസിൻസിലെ ഗവേഷകനായ മാത്യുവും സംഘവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ വിവിധയിടങ്ങളിൽനിന്നുമുള്ള 10,997 പേരിലാണ് സംഘം...