കൈകൊടുക്കേണ്ട, പകരം ഇന്ത്യക്കാരെ പോലെ നമസ്തേ പറഞ്ഞോളു, കൊറോണയെ ചെറുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രിയുടെ നിദേശം

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 5 മാര്‍ച്ച് 2020 (19:44 IST)
കൊറോണ വൈറസിനെ ചെറുക്കാൻ ഇന്ത്യക്കാരുടെ മാർഗം പിന്തുടർന്നൊളു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പരസ്പരം കൈകൊടുക്കുന്നതിന് പകരം ഇന്ത്യക്കരെ പോലെ കൈ കൂപ്പി ആളുകളെ സ്വീകരിക്കാമെന്നും ഇതിലൂടെ കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കാനാകുമെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

രാജ്യത്ത് കൊറോണയെ ചെറുക്കുന്നതിനായി ആവശ്യമയ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വൈറസിന്റെ വ്യാപനം ചെറുക്കുന്നതിനായുള്ള മാർഗ നിർദേശങ്ങൾ സർക്കാർ വൈകതെ ജനങ്ങളിൽ എത്തിക്കും. നേരിട്ട് കൈകൊടുക്കുന്നത് ഒഴിവാക്കണം. പകരം ഇന്ത്യക്കാരെ പോലെ കൈകൂപ്പി അളുകളെ സ്വീകരിക്കാം. നമസ്തേ എന്നോ അല്ലെങ്കിൽ ഷാലോം എന്ന വാക്കോ ഉപയോഗിക്കാം. ഇതിലൂടെ വൈറസിന്റെ വ്യാപനം ചെറുക്കാൻ സാധിക്കും. ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :