അനുബന്ധ വാര്‍ത്തകള്‍
- യൂറിക് ആസിഡ് കൂടുതലുള്ളവര്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം
- യൂറിക് ആസിഡ് ശരീരത്തില്‍ കൂടുതലുള്ളവര്‍ ഓറഞ്ച് ജ്യൂസ് കുടിക്കാമോ
- മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകം ശരീരത്തിലെത്തണം, ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കു
- ഒമേഗ3 ഫാറ്റി ആസിഡ് നിസാരക്കാരനല്ല, പലരോഗങ്ങളെയും തടയും
- ഓറഞ്ച് ജ്യൂസ് യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് നല്ലതാണോ
ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നു; ഏഴുമുതല്‍ 30ശതമാനം പേരിലും പ്രശ്‌നങ്ങള്‍!
സര്‍വസാധാരണമായ ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇന്ത്യയില്‍ ഏഴുശതമാനം മുതല്‍ 30 ശതമാനം പേരില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അസിഡിറ്റിയില്‍ നിന്ന് രക്ഷനേടാം
പതിവായി കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങള്‍ കുടിക്കുന്നതും സ്‌ട്രോങ് ചായകുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാം. കൂടാതെ ഭക്ഷണം സമയം തെറ്റികഴിക്കുന്നതും അസിഡിക് റിഫ്‌ലക്ഷന്‍ ഉണ്ടാക്കും. ഭക്ഷണത്തെ വിഘടിക്കാനാണ് അസിഡ് ശരീരം നിര്‍മിക്കുന്നത്. എന്നാല്‍ ഭക്ഷണം ഇല്ലാതിരിക്കുമ്പോള്‍ഇത് ആമാശയത്തെ പ്രതികൂലമായി ബാധിക്കും.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും പുകവലിയും അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ കിടക്കാനും പാടില്ല. ഇത് ദഹനത്തെ കുഴപ്പത്തിലാക്കും. കൂടാതെ ഉറക്കം കുറയുന്നത് അസിഡിറ്റിക്ക് കാരണമാകും.
അടുത്ത ലേഖനം