സ്ഥിരമായി ഗർഭനിരോധന ഗുളിക കഴിച്ചു; കടുത്ത ശ്വാസംമുട്ടൽ; യുവതിക്ക് പിന്നീട് സംഭവിച്ചത്!

ഒരു ദിവസം ശ്വാസംമുട്ടൽ കൂടിയപ്പോൾ ഡയ‌റിന്റെ സഹോദരൻ യുകെയിലെ ടാംവർത്തിലെ ഗുഡ് ഹോപ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 13 ജനുവരി 2020 (09:59 IST)
ഗർഭ നിരോധന ഗുളിക സ്ത്രീകളിൽ പലവിധ പാർശ്വഫലങ്ങളും ഉണ്ടാക്കും. ബ്രിട്ടീഷുകാരിയായ ലോറൻ ഡയർ എന്ന യുവതിക്ക് സംഭവിച്ചതും മറ്റൊന്നല്ല.സ്ഥിരമായി ലോറൻ ഗർഭനിരോധന ​ഗുളിക കഴിക്കുമായിരുന്നു തുടക്കത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും പിന്നീട് ശ്വാസമുട്ടലും അമിതമായി ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയതായി ഡയർ പറയുന്നു.

ഒരു ദിവസം ശ്വാസംമുട്ടൽ കൂടിയപ്പോൾ ഡയ‌റിന്റെ സഹോദരൻ യുകെയിലെ ടാംവർത്തിലെ ഗുഡ് ഹോപ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ‍ പരിശോധനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന പൾമണറി എംബോളി എന്ന അവസ്ഥയാണ് യുവതിക്കെന്ന് തിരിച്ചറിഞ്ഞു. ഇതിനെ തുടർന്ന് രക്തം കട്ടപിടിച്ചിരിക്കുകയും ചെയ്തു.

വലത് ശ്വാസകോശത്തിലും ഇടത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുമായാണ് രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ശ്വാസമുട്ടലിന് കാരണമാകുമെന്ന് ഡോക്ടർ പറഞ്ഞു. യുവതിയുടെ പെൽവിസിൽ രക്തം കട്ടപിടിക്കാൻ ആരംഭിച്ചതായും ഡോക്ടർമാർ സ്ഥിരീകരിച്ചു. സ്ഥിരമായി കഴിച്ചതിന്റെ ഫലമായാണ് ഇതുണ്ടായതെന്നും ഡോക്ടർ പറഞ്ഞു.

2015 മുതൽ യുവതി ഗർഭനിരോധന ഗുളിക കഴിക്കുന്നു. യുവതിയ്ക്ക് രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായതായും ഡോക്ടർ പറയുന്നു. എട്ട് മാസത്തോളം ചികിത്സ നടത്തിയെന്നും ഞാനിപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും ഡയർ പറയുന്നു. ​ഗർഭനിരോധന ​ഗുളിക സ്ഥിരമായി കഴിക്കുന്ന സത്രീകളോട് ഡയറിന് പറയാനുള്ളത് ഒന്ന് മാത്രമാണ്. ദയവ് ചെയ്ത് നിങ്ങൾ ഗർഭനിരോധന ​ഗുളിക ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ആരോ​ഗ്യത്തെ ​ദോഷം ചെയ്യും. ​ഗർഭനിരോധന ഗുളിക കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡയർ പറയുന്നത്. മൈക്രോഗിനോൺ ആണ് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുന്നത്. ഹോർമോണുകളുടെ ശക്തമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായും ഡയർ പറയുന്നു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :