‘എനിക്ക് തന്ന മരുന്ന് മാറിപ്പോയെന്ന് തോന്നുന്നു അമ്മേ’- സിന്ധു അമ്മയോട് പറഞ്ഞു, ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു

Last Modified ചൊവ്വ, 23 ജൂലൈ 2019 (10:27 IST)
ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവെയ്പ്പിനെ തുടർന്ന് യുവതി മരിച്ചു. കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് പ്രസവം നിർത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്ക് എത്തിയത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്. ഞായറാഴ്ചയാണ് ഇവർ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞിട്ടും യാതോരു വിവരവുമില്ലാത്തതിനെ തുടർന്ന് യുവതിയുടെ അമ്മ തിയേറ്ററിനകത്ത് പ്രവേശിച്ചപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്.

ഇതോടെ ഐ സി യു ആംബുലൻസിൽ യുവതിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ സിന്ധു മരണപ്പെടുകയായിരുന്നു. തിയേറ്ററിനകത്ത് കയറും മുൻപ് തനിക്ക് നൽകിയ മരുന്ന് മാറിപ്പോയതായി സംശയമുണ്ടെന്ന് നഴ്സ് കൂടിയായ യുവതി അമ്മയോട് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :