Last Modified തിങ്കള്‍, 22 ജൂലൈ 2019 (18:58 IST)
പൊതുവെ ആളുകള്‍ കഴിക്കാന്‍ മടിക്കുന്ന ആഹാരസാധനങ്ങളില്‍ ഒന്നാണ് കാബേജ്. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് ഇലക്കറികളുടെ ഇനത്തില്‍ പെടുന്ന കാബേജ് കുറച്ചെങ്കിലും ഇഷ്‌ടപ്പെടുന്നത്.
ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്ന് അറിയപ്പെടുമ്പോഴും കാബേജിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. കാന്‍സറിനെ പ്രതിരോധിക്കാനും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന പച്ചക്കറികളിലൊന്നാണിത്.
ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിന് കാബേജിന് പ്രത്യേക കഴിവുണ്ട്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശരീര ഘടന മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും കാബേജ് സഹായിക്കും.