അനുബന്ധ വാര്‍ത്തകള്‍
- ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും
- ചായ അനീമിയയ്ക്ക് കാരണമാകുമോ
- പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കും
- ബെൾത്ത് പാറുന്നവർക്ക് അപൂർവ്വ വൃക്കരോഗം പടരുന്നു, ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആസ്റ്റർ മിംസിലെ ഡോക്ടർമാർ
- പല്ലിലെ മഞ്ഞനിറം മാറാന്‍ ഇക്കാര്യം ചെയ്താല്‍ മതി
എന്താണ് എന്‍സെഫലൈറ്റിസ്, കൂടുതല്‍ കാണുന്നത് ഈ സംസ്ഥാനങ്ങളില്‍
തലച്ചോറിലുണ്ടാകുന്ന അണുബാധയാണ് എന്‍സെഫലൈറ്റിസ് എന്നറിയപ്പെടുന്നത്. ഇത് വൈറല്‍ ഇന്ഫക്ഷന് മൂലമോ പ്രതിരോധ ശേഷിയിലെ പ്രശ്നങ്ങള്‍ മൂലമോ ഉണ്ടാകാം. എന്തായാലും ലോകത്തിലെ 78ശതമാനത്തോളം പേര്‍ക്കും എന്താണ് എന്‍സെഫലൈറ്റിസ് എന്ന് അറിയില്ല. ലോകത്ത് മില്യണ്‍ കണക്കിന് പേരെയാണ് ഈ രോഗം ബാധിക്കുന്നത്.
ഇന്ത്യയില്‍ ഈരോഗം പൊതുവേ കാണപ്പെടുന്നത് തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. എന്‍സെഫലൈറ്റിസ് ഗുരുതരമായ ആരോഗ്യപ്രശ്നമാണ്.
എന്‍സെഫലൈറ്റിസ് ലക്ഷണമായി പനിയും തലവേദനയും ഉണ്ടാകാം. എന്നാല്‍ ലക്ഷണങ്ങള്‍ ഇല്ലാതെയും വരാം. അതേസമയം ഉത്കണ്ഠ, നടക്കാനുള്ള പ്രയാസം, കാണാനും കേള്‍ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണമാകാം. ഇത് കണ്ടെത്താന്‍ ആന്റിബോഡി ടെസ്റ്റാണ് നടത്തുന്നത്. ഇന്ഫക്ഷനാണോ മുഴയാണോയെന്നും സ്ഥിരീകരിക്കും. ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ട ആവസ്ഥയാണിത്.
അടുത്ത ലേഖനം