അനുബന്ധ വാര്‍ത്തകള്‍
- വയറിളക്കത്തിന് പിന്നില്‍ എന്തെല്ലാം കാരണങ്ങള്‍ ഉണ്ടാകാം
- എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി ഒടിപി നമ്പര്‍ ആവശ്യം
- സംസ്ഥാനത്ത് 38 എസ്പിമാര്ക്ക് സ്ഥലംമാറ്റം; സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി
- ട്വിറ്ററില്‍ കൂട്ടരാജി: കാര്യമാക്കുന്നില്ലെന്ന് ഇലോണ്‍ മസ്ക്
- നാളെ രാജ്യ വ്യാപകമായി ബാങ്ക് പണിമുടക്ക്; എടിഎം-ബാങ്കിങ് സൗകര്യങ്ങള്‍ തടസപ്പെടും
വയറിളക്കം വന്നാല്‍ എങ്ങനെ പരിഹരിക്കാം
പഞ്ചസാര അടങ്ങിയിട്ടുള്ള ക്ഷീര ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ എന്നിവ ഒഴിവാക്കേണ്ടതാണ്. അതുപോലെ അമിതമായി ഗ്യാസ് ഉണ്ടാക്കുന്നവ, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. അമിതമായി കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഈ സമയത്ത് കഴിക്കരുത്. ക്ഷീണം ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാറുണ്ട്. അതും വയറിളക്കം വരുമ്പോള്‍ ഒഴിവാക്കണം.
പച്ചക്കറികളില്‍ കാബേജ്, ബ്രോക്കോളി, ഉള്ളി, എന്നിവ ഒഴിവാക്കണം. ഇതിന് പുറമേ ഫൈബര്‍ ഒരുപാട് അടങ്ങിയ ധാന്യങ്ങളും ഈ സമയത്ത് കഴിക്കരുത്. ചായ, കാപ്പി മുതലായവ വയറിളക്കം വരുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം, കള്ള് മുതലായവയും ഒഴുവാക്കേണ്ടതാണ്.