ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാകും!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (10:47 IST)
ചില ഭക്ഷണങ്ങള്‍ എപ്പോള്‍ കഴിക്കുന്നു എന്നതില്‍ വളരെ പ്രാധാന്യം ഉണ്ട്. ചിലര്‍ രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ഗ്‌ളാസ് വെള്ളം കുടിക്കാറുണ്ട്. ചിലര്‍ ഓറഞ്ചു ജ്യൂസാണ് കുടിക്കുന്നത്. ഇത് ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പഴുത്ത പപ്പായ രാവിലെ കഴിക്കുന്നത് നല്ലതാണ്. ഇത് വയറ്റിലെ വിഷാംശങ്ങളെ നീക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. കൂടാതെ ശരീരത്തിന്റെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.

കൂടാതെ തണ്ണിമത്തനും നല്ലതാണ്. ഇതില്‍ 90ശതമാനവും വെള്ളമാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റാക്കി സൂക്ഷിക്കും. കൂടാതെ കലോറിയും കുറവാണ്. കൂടാതെ നട്‌സുകളും, തേന്‍ ചേര്‍ത്ത ചൂടുവെള്ളവും കുടിക്കുന്നതും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :