ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരക്കയിലുണ്ട്!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 നവം‌ബര്‍ 2022 (15:55 IST)
ഓറഞ്ചില്‍ ഉള്ളതിനേക്കാള്‍ നാലിരട്ടി വൈറ്റമിന്‍ സി ഒരു പേരക്കയിലുണ്ട്. കൂടാതെ വൈറ്റമിന്‍ എ, ഇ, കെ, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഫൈബര്‍ എന്നിവയും ഉയര്‍ന്ന അളവില്‍ പേരക്കയിലുണ്ട്. പല്ലുവേദനയ്ക്കും മോണരോഗങ്ങള്‍ക്കും വായ്‌നാറ്റത്തിനും പേരയ്ക്കയുടെ ഇല നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള എല്ലാ പോഷകങ്ങളും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ ബി6, ബി3 എന്നിവ തലച്ചോറിലെ രക്ത ചംക്രമണം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :