സുന്ദരിയാകണോ? എങ്കിൽ നിങ്ങൾ തക്കാളിയെക്കുറിച്ച് കൂടുതൽ അറിയണം

തക്കാളി, സൗന്ദര്യം, സ്ത്രീ, Tomato, Woman, Beauty
അനു ജോർജ് തടത്തിൽ| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (15:46 IST)
അടുക്കളയില്‍ മുന്‍ പന്തിയിലുള്ള പച്ചക്കറികളിലൊന്നാണ് തക്കാളി. രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കാന്‍ എന്നും തക്കാളി ആവശ്യമാണ്. എന്നാല്‍ സൗന്ദര്യം സംരക്ഷിക്കാനും പരിചരിക്കാനും ഇവ എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം പലര്‍ക്കും അറിയില്ല.

ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങള്‍ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.

ചര്‍മത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ഉപയോഗിക്കാവുന്നതാണ്. നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്ന തക്കാളി താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

തക്കാളി വിത്തില്‍ നിന്നും എടുക്കുന്ന എണ്ണ ചര്‍മ്മസംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. സോറിയാസിസ്, എക്‌സിമ എന്നിവ പോലുള്ള ചര്‍മ്മ രോഗങ്ങള്‍ക്കെതിരെ ഈ എണ്ണ പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ജീവസ്സുറ്റതാക്കുന്നതില്‍ എണ്ണയ്ക്ക് പ്രധാന പങ്കുണ്ട്.

മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :