മുടികൊഴിച്ചില്‍ തടയാന്‍ സാധ്യമാണ്! ഇങ്ങനെ ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ജൂലൈ 2022 (14:13 IST)
മുടിയുടെ സംരക്ഷണം എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മുടി കൃത്യമയി വളരുന്നതിനും മുടിയുടെ സ്വാഭാവികത നിലനിര്‍ത്തുന്നതിനും ഒരുപാട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മുടി കൃത്യമായി വളരുന്നില്ല എന്ന് മിക്ക ആളുകളും പറയാറുള്ള പരാതിയാണ്. എന്നാല്‍ ജീവിത ക്രമത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള മുടി തഴച്ചുവളരും.

മുടിയുടെ അറ്റം കൃത്യമായ ഇടവേളകളില്‍ വെട്ടി ക്രമപ്പെടുത്തുന്നത് മുടി വേഗത്തില്‍ വളരുന്നതിന് സഹയിക്കും. ഈ വിദ്യ നമ്മുടെ മുത്തശ്ശിമാര്‍ ചെയ്തിരുന്നതാണ്. ഇത് ചെയ്യ്യുന്നതിലൂടെ മുടി കൂടുതല്‍ അരോഗ്യമുള്ളതായി മാറുകയും കൃത്യമായ വളര്‍ച്ച ഉണ്ടാവുകയും ചെയ്യും. മുടി ചീകുമ്പോള്‍ ശ്രദ്ധിക്കുക എന്നതും വളരെ പ്രധാനമാണ്. ശരിയല്ലാത്ത രീതിയി മുടി ചീകുന്നത്. മുടി പൊട്ടുന്നതിനും വളര്‍ച്ച മുരടിക്കുന്നതിനും കാരണമാകും.

മുടിയില്‍ ഷാംപു ചെയ്യുന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ദിവസേന മുടിയില്‍ ഷാംപു ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ച തടസപ്പെടും. ഷാംപുവില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇതിന് കാരണമാകുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മുടി ഷാംപൂ ചെയ്യുന്നതാന് നല്ലത്. ചെറുപയറ് പൊടികൊണ്‍റ്റ് മുടി കഴുകുന്നത് നല്ലതാണ്. മുടിയില്‍ ഏപ്പോഴും കൃത്യമായ ഇര്‍പ്പം സൂക്ഷിക്കേണ്ടതുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :