ദേഹത്ത് മണല്‍ത്തരികള്‍, പാറിപ്പറക്കുന്ന മുടി; കടല്‍തീരത്തുനിന്നുള്ള ചൂടന്‍ ബിക്കിനി ചിത്രം പങ്കുവെച്ച് റായ് ലക്ഷ്മി

രേണുക വേണു| Last Modified വെള്ളി, 1 ജൂലൈ 2022 (10:58 IST)

വീണ്ടും ബിക്കിനി വേഷത്തില്‍ ഞെട്ടിച്ച് തെന്നിന്ത്യന്‍ സുന്ദരി റായ് ലക്ഷ്മി. കഴിഞ്ഞ കുറേ നാളുകളായി തുടര്‍ച്ചയായി ബിക്കിനി ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.
ഇത്തവണ കടല്‍ തീരത്തുനിന്നുള്ള ചൂടന്‍ ബിക്കിനി ചിത്രമാണ് റായ് ലക്ഷ്മി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ദേഹത്ത് മണല്‍ത്തരികള്‍ പറ്റിപിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.
സ്വിമ്മിങ് പൂളിന് മുന്നില്‍ നിന്നുള്ള ബിക്കിനി ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എല്ലാ തിരമാലകളും യഥാക്രമം കടന്നുപോകും' എന്ന അര്‍ത്ഥവത്തായ ക്യാപ്ഷനോടെയാണ് കടല്‍തീരത്തുനിന്നുള്ള ചിത്രം റായ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്.
വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഇന്‍ഡസ്ട്രികള്‍ക്ക് പുറമെ ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച ലക്ഷ്മി റായ് ഒരു മികച്ച നര്‍ത്തകി കൂടിയാണ്.
റോക്ക് ആന്‍ഡ് റോള്‍ എന്ന മോഹന്‍ലാല്‍ ചിത്രമാണ് ലക്ഷ്മി റായിയുടെ മലയാളത്തിലെ ആദ്യ ചിത്രം. അണ്ണന്‍ തമ്പി, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായും താരമെത്തി. ഒരു കുട്ടനാടന്‍ ബ്ലോഗാണ് ലക്ഷ്മിയുടെ അവസാനം പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. മോണ്‍സ്റ്ററാണ് വരാനിരിക്കുന്ന പ്രധാന പ്രോജക്ടുകളില്‍ ഒന്ന്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :