കടുത്ത ക്രൂരതയുള്ള രംഗങ്ങൾ, ഗോറി വയലൻസ്: റോഷാർക്ക് അടിമുടി വ്യത്യസ്തത നിറഞ്ഞ മമ്മൂട്ടി ചിത്രം, റിലീസ് സെപ്റ്റംബർ ആറിന്!

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ജൂണ്‍ 2022 (22:02 IST)
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ മൊത്തം സംസാരമായ മമ്മൂട്ടി ചിത്രമാണ് റോഷാർക്ക്. ചിത്രത്തിൽ സൈക്കോയായി മമ്മൂട്ടി എത്തുമെന്നും അതല്ല അന്വേഷണ ഉദ്യോഗസ്ഥനായാകും താരം അഭിനയിക്കുക എന്നും വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. കെട്ടിയോളാണ് എൻ്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന ചിത്രം ഇപ്പോഴിതാ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.

നിലവിൽ ചിത്രത്തിൻ്റെ 70% രംഗങ്ങളുടെയും ചിത്രീകരണം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. കമൽ ഹാസൻ ചിതമായ വിക്രമിലേത് പോലെ കോമ്പ്രമൈസ് ചെയ്യാതെയുള്ള വയലൻസ് രംഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഗോർ വയലൻസ് രംഗങ്ങളും ഹെവി ആക്ഷനുമുള്ള ചിത്രം 18+ സെർട്ടിഫിക്കറ്റ് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അടിമുടി വ്യത്യസ്ഥതകളുമായി മലയാള സീനിമയെ ഞെട്ടിപ്പിക്കാനൊരുങ്ങുന്ന റോഷാർക്ക് മെഗാസ്റ്റാറിൻ്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ 6ന് ആയിരിക്കും റിലീസ് ചെയ്യുകയെന്നും ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :